Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദത്തിനെതിരെ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ-ജര്‍മ്മനി ധാരണ

ന്യൂദില്ലി: ഭീകരവാദത്തിനെതിരെ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ജര്‍മ്മനിയും ധാരണയായി. സാമ്പത്തിക-ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശവും ധാരണയിലുണ്ട്.

വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ജോഷ്ങ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 21-ാം നൂറ്റാണ്ടില്‍ ഇന്‍ഡോ-ജര്‍മ്മന്‍ പങ്കാളിത്തം വിപുലപ്പെടുത്താനുള്ള പത്തിന അജണ്ടയും അംഗീകരിച്ചു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഇരുവിഭാഗത്തുമുള്ള കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് അജണ്ട കൊണ്ടുദ്ദേശിക്കുന്നത്.

ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇടക്കിടെ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കണമെന്നും ചര്‍ച്ച നടത്തണമെന്നും അജണ്ടയില്‍ നിര്‍ദേശിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിമാര്‍ തമ്മില്‍ വര്‍ഷം തോറും ചര്‍ച്ച നടത്തണമെന്നും അജണ്ടയില്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+