Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗാലാന്റില്‍ 15 വിമതര്‍ കൊല്ലപ്പെട്ടു

ഗോഹട്ടി: നാഗാലാന്റില്‍ രണ്ടു ഒളിപ്പോരാളി സംഘടനകള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ചുരുങ്ങിയത് 15 വിമതര്‍ കൊല്ലപ്പെട്ടു. നാഷണല്‍ സോഷ്യലിസ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റിന്റെ ഖാപ്ലാങ് വിഭാഗവും ഇസാഖ് ചിഷി സുവും ത്വിംഗലംഗ് മുവായും നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മിലാണ് സംഘട്ടനം നടന്നത്.

മോണ്‍ ജില്ലയിലെ തിരു എന്ന സ്ഥലത്ത് നടക്കുന്ന സംഘട്ടനം ഇപ്പോഴും തുടരുകയാണ്. ഇസാഖ് വിഭാഗത്തിലെ 15 പേരാണ് കൊല്ലപ്പെട്ടതെന്ന് ഖാപ്ലാങ് വിഭാഗം വക്താവ് കുഘാലോ മൂളാട്ടോനു പറഞ്ഞു. ഇരുവിഭാഗത്തും കൂടുതല്‍ ജീവനാശമുണ്ടോ എന്ന് അറിവായിട്ടില്ല.

ഇസാഖ് വിഭാഗത്തിലെ 10 പേരെ സുനേബോട്ടോ ജില്ലയില്‍ വെച്ച് പിടികൂടിയിട്ടുണ്ടെന്ന് ഖാപ്ലാങ് വിഭാഗം ബുധനാഴ്ച രാത്രി അവകാശപ്പെട്ടിരുന്നു. ജില്ലയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും അവര്‍ അവകാശപ്പെടുന്നു.

നാഗാലാന്റിലെ ചില പ്രദേശങ്ങളിലെ മേല്‍ക്കോയ്മ സംബന്ധിച്ചാണ് ഇരു വിഭാഗവും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്. 50 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമാധാനസംഭാഷണത്തില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നാഗാലാന്റിലെ സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടന്നു വരികയാണ്. ചട്ടങ്ങള്‍ക്ക് അവസാനരൂപമായാല്‍ ഞങ്ങളുടെ നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയിലേര്‍പ്പെടും, വിമത വക്താവ് വ്യക്തമാക്കി.

മതിയായ യാത്രാരേഖകളില്ലാത്തതിന്റെ പേരില്‍ ഇസാഖ്-മുവാ വിഭാഗം ജനറല്‍ സെക്രട്ടറി മുവാ ത്വിംഗലംഗ് ബാങ്കോക്കില്‍ വെച്ച് അറസ്റു ചെയ്യപ്പെട്ടതോടെ സമാധാനസംഭാഷണങ്ങള്‍ക്ക് ഭംഗം നേരിട്ടിരുന്നു. തായ്ലാന്റിലെ ഒരു ജയിലില്‍ ഒരു വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ് മുവാ ഇപ്പോള്‍.

അതേസമയം സംഘര്‍ഷം തുടരുന്നതില്‍ നാഗാലാന്റ് അധികാരികള്‍ വിഷമത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും സംഘര്‍ഷഭരിതമാണ്. സമാധാനസംഭാഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇരുവിഭാഗവും നിയന്ത്രണം പാലിക്കേണ്ടതുണ്ട്, നാഗാലാന്റിലെ ഒരു ആര്‍മി കമാന്റര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+