ചാനല്‍: മൂന്നംഗ സി പി എം സംഘം ദുബായില്‍
ദുബായ്: വിവാദമായ മലയാളം ചാനലിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഒരു മൂന്നംഗ സി പി എം സംഘം ദുബായിലെത്തി. സി പി എം സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന സംഘത്തില്‍ മുതിര്‍ന്ന നേതാക്കളായ പി ടി കുഞ്ഞു മുഹമ്മദും ടി കെ ഹംസയുമുണ്ട്.
ബഹറിന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 50 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഈ സംരംഭം ഇടതു ജനാധിപത്യ മുന്നണി സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ചാനലിന് ഗള്‍ഫ് മലയാളികളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത് എന്ന് പര്യടന സംഘത്തിന്റെ ഗള്‍ഫിലുള്ള വക്താവ് അബ്ദുള്‍ വഹാബ് പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ എഴുതി. മുപ്പത് കോടി രൂപ സി പി എം തന്നെ സമാഹരിക്കുമ്പോള്‍ ബാക്കി ഇരുപത് കോടി രൂപ പാര്‍ട്ടി അനുഭാവികളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ലഭിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്.












Click it and Unblock the Notifications