മുല്ലപ്പെരിയാര്‍: വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും തമിഴ്നാട് മുഖ്യമന്ത്രി കെ. കരുണാനിധിയും നാളെ കേന്ദ്ര ജലവിഭവശേഷി മന്ത്രി സി.പി താക്കൂറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രിയെ കൂടാതെ നിയമമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, ജലസേചന മന്ത്രി വി.പി. രാമകൃഷ്ണ പിള്ള, ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ് എന്നിവര്‍ കേരള സംഘത്തിലുണ്ടാകും. തമിഴ്നാട് സംഘത്തില്‍ ജലസേചന മീന്തി അല്ലടി അരുണ, പൊതുമരാമത്ത് മന്ത്രി ദുരൈമുരുകന്‍ എന്നിവരുണ്ടാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലം വര്‍ദ്ധിപ്പിക്കുക, ജലവിതാനം 136 അടിയില്‍ നിന്നും 145 അടിയായി ഉയര്‍ത്തുക എന്നിവയാണ് തമിഴ് നാടിന്റെ പ്രധാന ആവശ്യങ്ങള്‍. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ സ്വീകാര്യമല്ലെന്ന് നായനാര്‍ കരുണാനിധിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications