Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കൃഷിക്കാര്‍ നിയന്ത്രണം പാലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് തമിഴ്നാട്ടിലെ കര്‍ഷകരോട് തമിഴ്നാട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചു. അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച് കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട ശേഷം കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വരവ് തടയുമെന്ന് തമിഴ്നാട്ടിലെ കൃഷിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അവശ്യസാധനങ്ങളായ പച്ചക്കറികള്‍, മുട്ട, പാല്‍ എന്നിവയുടെ വരവ് നിര്‍ത്തിവെക്കുമെന്നായിരുന്നു ഭീഷണി. ദിനംതോറും 1.22 ലക്ഷം ലിറ്റര്‍ പാലാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ ചെന്നു കണ്ട കൃഷിക്കാരുടെ പ്രതിനിധിസംഘം പാലിനും പച്ചക്കറികള്‍ക്കുമായി തമിഴ്നാട്ടില്‍ ഒരു കമ്പോളമുണ്ടാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അണക്കെട്ട് പ്രശ്നത്തില്‍ ചര്‍ച്ച അവസാനിക്കാത്തതിനാല്‍ ഭീഷണികളുമായി മുന്നോട്ടു പോകരുതെന്ന് കരുണാനിധി കൃഷിക്കാരെ ഉപദേശിക്കുകയായിരുന്നു.

പ്രശ്നത്തില്‍ എടുത്തുചാട്ടം നന്നല്ലെന്ന അഭിപ്രായമാണ് തമിഴ്നാട് സര്‍ക്കാറിനുള്ളത്. രമ്യമായ പരിഹാരത്തിനായി കൂടുതല്‍ കരുതലോടെ നടപടികളെടുക്കണമെന്ന് അവര്‍ കരുതുന്നു.

അടുത്തുതന്നെ ഇരുസര്‍ക്കാരുകളുടെയും ഒരു ഉന്നതല യോഗം ന്യൂദില്ലിയില്‍ നടന്നേക്കും. അടുത്തിടെ തിരുവനന്തപുരത്ത് കേരളമുഖ്യമന്ത്രി ഇ.കെ. നായനാരും കരുണാനിധിയും തമ്മില്‍ നടന്ന സംഭാഷണത്തില്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാടിന്റെ ആവശ്യം നായനാര്‍ നിരാകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+