രാജ്യസഭാ സീറ്റ്: ഇരുമുന്നണികളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകള്‍ രണ്ടു മുന്നണികള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സീറ്റിന് വേണ്ടി രണ്ടു മുന്നണികളിലെയും ഘടകകക്ഷികള്‍ രംഗത്ത് വന്നതാണ് ഇരുമുന്നണികള്‍ക്കും തലവേദനയായത്.

വയലാര്‍ രവി (കോണ്‍ഗ്രസ്സ്), അബ്ദുള്‍ സമദ് സമദാനി (മുസ്ലീം ലീഗ്), ഇ. ബാലാനന്ദന്‍, (സി.പി.എം) എന്നിവരാണ് ജൂലൈ ഒന്നിന് വിരമിക്കുന്നത്. നിലവിലുള്ള കക്ഷിനിലയനുസരിച്ച് ഇടതു മുന്നണിക്ക് രണ്ടു സീറ്റിലും ഐക്യമുന്നണിക്ക് ഒരു സീറ്റിലും വിജയിക്കാനാവും.

ഇടതു മുന്നണിയിലെ ഒരു സീറ്റില്‍ മുതിര്‍ന്ന സി.ഐ.ടി.യു നേതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ. ബാലാന്ദന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. മറ്റേ സീറ്റിനുവേണ്ടി സി.പി.ഐ, ആര്‍.എസ്.പി, ദേശീയവാദി കോണ്‍ഗ്രസ്സ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലത്ത് ലോകസഭാ സീറ്റ് സി.പി.എമ്മിന് വിട്ടു കൊടുത്തതിന് പകരം രാജ്യസഭാസീറ്റ് ആര്‍.എസ്.പിക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സീറ്റിനു വേണ്ടി ശക്തമായി വാദിക്കാനാണ് സി.പി.ഐയുടെ തീരുമാനം. ഇത് എല്‍.ഡി.എഫ് നേതൃത്വത്തെ വലയ്ക്കുകയാണ്.

യു.ഡി.എഫിലും രാജ്യസഭാസീറ്റിന് വേണ്ടി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുസ്ലീം ലീഗ് സീറ്റ് തങ്ങള്‍ക്ക് നിലനിര്‍ത്തണമെന്ന വാശിയിലാണ്. കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതൃത്വത്തിനാകട്ടെ വയലാര്‍ രവിയെ വീണ്ടും രാജ്യസഭാംഗമാക്കണമെന്ന ആഗ്രഹവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+