വസ്തു വിപണിയിലേക്ക് വിദേശ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ശ്രമം
ദുബായ്: ഇന്ത്യയില്‍ ഭൂമി വില കൂടിയതോടെ പല വസ്തു വ്യാപാരികളും ഗള്‍ഫ് ഇന്ത്യക്കാരെ ലക്ഷ്യമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹഡ്കോയും വിദേശ ഇന്ത്യക്കാര്‍ക്കായുള്ള അവരുടെ പുതിയ ഗൃഹ വായ്പാ പദ്ധതി അവതരിപ്പിച്ചു.
ഇപ്പോള്‍ ദുബായില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ മുംബൈ, പൂന, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖരായ പതിനാല് വസ്തു വ്യാപാരികള്‍ പങ്കെടുക്കുന്നു. ഈ പ്രദര്‍ശനം എല്ലാ നാല് വര്‍ഷവുമാണ് നടത്തപ്പെടുന്നത്. ഒമാനില്‍ വച്ച് ഈ പ്രദര്‍ശനം നടത്തിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത് എന്ന് സംഘാടകര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസമായി ഇന്ത്യന്‍ വസ്തു വിപണിയില്‍ ഒരു കുതിച്ചു കയറ്റം ഉണ്ടായി എന്ന് സിറ്റി ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിറ്റി ബാങ്കും ഇടപാടുകാര്‍ക്ക് വസ്തുവിനും വീടിനും വായ്പ നല്‍കുന്നുണ്ട്. ഹൗസിങ് ഡെലവപ്പ്മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന് (എച്ച് ഡി എഫ് സി) കഴിഞ്ഞ നാലു വര്‍ഷമായി ദുബായില്‍ ഓഫീസുണ്ട്.












Click it and Unblock the Notifications