കറാച്ചിയില്‍ മത പണ്ഡിതനെ വെടിവെച്ചു കൊന്നു
കറാച്ചി: പാകിസ്ഥാനില്‍ കറാച്ചി പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച ഒരു മത പണ്ഡിതനേയും അദ്ദേഹത്തിന്റെ ഡ്രൈവറേയും അക്രമികള്‍ വെടിവെച്ചു കൊന്നു എന്ന് പോലീസ് പറഞ്ഞു. മൗലാനാ യൂസഫ് ലുധിയാന്‍വി എന്ന മത പണ്ഡിതനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ബൈക്കില്‍ വന്ന മൂന്ന് തോക്കുധാരികളാണ് ഇത് ചെയ്തത് എന്ന് പോലീസ് പറഞ്ഞു. ന്യൂനപക്ഷമായ ഷിയൈറ്റ് വിഭാഗത്തിലെ ആളുകളെ ഈയിടെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പാകിസ്ഥാനില്‍ സര്‍ക്കാര്‍ ഇസ്ലാമിക നിയമം നടപ്പാക്കണണമെന്ന് മത സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ലുധയാന്‍വി കറാച്ചിലിയെ സുന്നി ബിനോറി ടൗണ്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.












Click it and Unblock the Notifications