പ്രധാന ഉടമ്പടികള്‍ ഒപ്പു വയ്ക്കണമെന്ന് അന്നന്‍
ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഉടമ്പടികള്‍ തങ്ങളുടെ രാജ്യങ്ങള്‍ ഒപ്പു വച്ചു എന്ന് ഉറപ്പു വരുത്താന്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ലോക നേതാക്കളോട് ആവശ്യപ്പെട്ടു. സെപ്തംബറില്‍ കൂടുന്ന ഐക്യരാഷ്ട്ര സഭാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ പങ്കെടുക്കും.
ലോകരാജ്യങ്ങള്‍ക്കയച്ച കത്തില്‍ 500ലേറെ ഉടമ്പടികളില്‍ നിന്ന് 25ഓളം എണ്ണം പ്രത്യേകം പറഞ്ഞിരിക്കുന്നു. മനുഷ്യാവകാശം, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചത്, നിരായുധീകരണം, പരിസ്ഥിതി എന്നീ മേഖലകള്‍ അതിലുള്‍പ്പെടുന്നു. പലതിലും ലോകരാജ്യങ്ങളെല്ലാം തന്നെ ഒപ്പു വെച്ചിട്ടില്ല.
സെപ്തംബര്‍ ആറു മുതല്‍ എട്ടു വരെയുള്ള മൂന്ന് ദിവസം മില്ലെനിയം ഉച്ചകോടിയില്‍ ലോകനേതാക്കളുടെ ഒരു വന്‍ സംഘം തന്നെ എത്തുമെന്ന് കരുതപ്പെടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള നേരിടുന്നതിനുള്ള ശ്രമമായിരിക്കും ഈ ഉച്ചകോടിയില്‍.












Click it and Unblock the Notifications