40 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയിലേക്ക്
ദില്ലി: ഏകദേശം 40 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സ്വകാര്യവത്കരിക്കും എന്ന് സംപ്രേക്ഷണ, സ്വകാര്യവത്കരണ മന്ത്രി അരുണ്‍ ജെയ്തിലി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജര്‍മ്മന്‍ വിദേശ മന്ത്രി ജോസ്കാ ഫിഷറിനോടൊപ്പം വന്ന ബിസിനസ്സ് സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതിനകം അനുമതി ലഭിച്ചു കഴിഞ്ഞു എന്ന് മന്ത്രി പറഞ്ഞു. മൂന്ന് എണ്ണത്തിനും കൂടി ഈ മാസം അനുമതി ലഭിക്കും. ഇന്ത്യയിലെ പത്രവ്യവസായത്തില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിന് പ്രതിപക്ഷത്തിനും ഒരഭിപ്രായമാണ് ഉള്ളത് എന്ന് അരുണ്‍ ജെയ്തിലി അറിയിച്ചു. മുതല്‍മുടക്കാന്‍ തയ്യാറുള്ള പങ്കാളികളെ കണ്ടെത്തുകയാണ് ലക്ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications