ബോംബൈ ഓഹരി സൂചിക 123 പോയിന്റ് കുറഞ്ഞു
മുംബൈ: വെള്ളിയാഴ്ച ബോംബൈ ഓഹരി സൂചിക 4068.84 ല്‍ അവസാനിച്ചു. ഇത് വ്യാഴാഴ്ചത്തേതിലും 123.60 പോയിന്റ് (2.95 ശതമാനം) കുറവാണ്. വ്യാഴാഴ്ച 4192.44ലാണ് അവസാനിച്ചത്. പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരികളെല്ലാം വെള്ളിയാഴ്ച ഇടിഞ്ഞു. വിദേശ നിക്ഷേപം ഏറെ ബാധിക്കപ്പെടില്ലെന്ന കേന്ദ്ര ധന മന്ത്രി യശ്വന്ത് സിന്‍ഹയുടെ പ്രസ്താവന വിപണിയെ ഉത്തേജിപ്പിച്ചില്ല എന്ന് വ്യാപാരികള്‍ പറഞ്ഞു. അമേരിക്കന്‍ പലിശ നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന ഭീതിയും വിപണിയെ ബാധിച്ചു.
വെള്ളിയാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1268.20 ലാണ് അവസാനിച്ചത്. ഇത് വ്യാഴാഴ്ചത്തേതിലും 25.20 പോയിന്റ് (1.95 ശതമാനം) കുറവാണ്. വ്യാഴാഴ്ച 1296.85 ലായിരുന്നു അവസാനിച്ചത്.
ഊഹക്കച്ചവടം നടത്തുന്ന ചില ഹൃസ്വകാല നിക്ഷപകര്‍ വെള്ളിയാഴ്ച വൈകിട്ട് വിപണി അവസാനിക്കാറായപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് ഓഹരി സൂചികയുടെ വന്‍ വീഴ്ചയെ തടഞ്ഞു. മേയ് മാസം മുഴുവനും വിദേശ ഫണ്ടുകള്‍ വിറ്റഴിക്കുകയായിരുന്നു.












Click it and Unblock the Notifications