Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂട്ടാന്‍ രാജാവിന് ഉള്‍ഫയുടെ ഭീഷിണി

ദില്ലി: നിരോധിക്കപ്പെട്ട ഉള്‍ഫ തീവ്രവാദികള്‍ ഭൂട്ടാനിലുള്ള തങ്ങളുടെ ആളുകള്‍ക്കെതിരെ സൈനിക നടപടി ഉണ്ടായാല്‍ ഭൂട്ടാന്‍ രാജാവ് ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരും എന്ന് ഭീഷിണി മുഴക്കി. ഭൂട്ടാന്‍ രാജാവ് ജിഗ്മ സിംഗ്യേ വാങ്ചുക് പട്ടാളത്തെ ഉപയോഗിച്ച് രാജ്യത്ത് ഒളിച്ചിരിക്കുന്ന ഉള്‍ഫാ തീവ്രവാദികളെ പുറത്താക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഉള്‍ഫാ സൈനിക മേധാവി പരേഷ് ബറുവയുടെ ഈ ഭീഷിണി. ദ പയനീര്‍ പത്രം ഭൂട്ടാന്‍ ആഭ്യന്ദര മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതാണിത്.

ഉള്‍ഫാ തീവ്രവാദികള്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജെന്‍സിന്റെ (ഐ എസ് ഐ) സഹായത്തോടെ ആസാമിന്റെ സ്വാതന്ത്യ്രത്തിനായി തീവ്രവാദ പ്രവര്‍ത്തനം നടത്തുകയാണ്. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് സന്ദര്‍ശിച്ച ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ഭൂട്ടാനില്‍ നിന്ന് ഉള്‍ഫാ തീവ്രവാദികളെ തുരത്താന്‍ ബംഗ്ലാദേശിന്റെ സഹായമഭ്യര്‍ത്ഥിച്ചു.

ഉള്‍ഫയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലിക്കാതെ വന്നപ്പോഴാണ് തീവ്രവാദികളെ തുരത്താനുള്ള തീരുമാനം ബുധനാഴ്ച ഭൂട്ടാന്‍ അറിയിച്ചത്. തീവ്രവാദികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂട്ടാനിലുണ്ടെങ്കിലും ഇതാദ്യമായാണ് ഭൂട്ടാന്‍ സര്‍ക്കാരും ഉള്‍ഫയും നേരിട്ടിടയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+