ത്രിപുരയില്‍ വീണ്ടും അക്രമം, 7 ഗ്രാമീണര്‍ മരിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര രണ്ടു സ്ഥലങ്ങളിലായി ഏഴു പേരെ വെടിവെച്ചു കൊന്നു. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി ദക്ഷിണ ത്രിപുരയിലെ ചന്ദ്രമോഹന്‍ പാരയിലെ രണ്ടു വീടുകളിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ ഗോത്രവര്‍ഗക്കാരല്ലാത്ത ആറു പേരെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സംസ്ഥാന ഡി.ജി.പി. കെ.ടി.ഡി. സിംഗ് പറഞ്ഞു. രണ്ടു കുടുംബങ്ങളില്‍പ്പെട്ട മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കറ്റുേ. മൂന്നു പേരുടെ നില ഗുരുതരമാണ്. ആക്രമണ സമയത്ത് മരിച്ചവര്‍ അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് പിന്മാറുന്നതിനു മുമ്പ് തീവ്രവാദികള്‍ ചില വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
പശ്ചിമ ത്രിപുരയിലെ കമല്‍നഗറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഗോത്രവര്‍ഗക്കാരിയായ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. സുരക്ഷാസൈനികര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പശ്ചിമ-ദക്ഷിണ ത്രിപുരയില്‍ നിന്ന് രണ്ടു ഗ്രാമീണരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ഒമ്പതു ദിവസങ്ങളില്‍ ഗോത്രവര്‍ഗക്കാരല്ലാത്ത 27 ഗ്രാമീണരെ ഇതുവരെ ഗോത്ര ഗറില്ലകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications