അബുദാബിക്ക് സമീപം വാഹനാപകടത്തില്‍ മലയാളികളായ 4 പേര്‍ മരിച്ചു
ദുബൈ: അബുദാബിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറത്തെ തിരൂരങ്ങാടി സ്വദേശികളായ ഷഹ്റ ബാനൂ (34), മകന്‍ ഹനി മുഹമ്മദ് (12) എന്നിവരാണ് പിന്നീട് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഷഹ്റ ബാനുവിന്റെ സഹോദരി സജിദ (31), മകന്‍ ലാസിന്‍ ഫര്‍ഹാന്‍ (7) എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
അബുദാബിക്ക് പടിഞ്ഞാറ് 200 കീലോമീറ്റര്‍ അകലെ ബിദാ സെയ്ദിലാണ് അപകടമുണ്ടായതെന്ന് ഗള്‍ഫ് ടുഡേ പത്രം റിപ്പോര്‍ട്ടു ചെയ്തു. മെയ് 11-ന് അര്‍ദ്ധരാത്രിയാണ് അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആദ്യം റോഡിലൂടെ അലയുകയായിരുന്ന ഒരു ഒട്ടകത്തില്‍ ചെന്നിടിച്ചു.
ആകെ ഭയന്ന കാര്‍യാത്രക്കാര്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. കാറിലുണ്ടായിരുന്ന പുരുഷന്മാര്‍ റോഡിന്റെ ഒരു ഭാഗത്തേക്കും സ്ത്രീകളും കുട്ടികളും മറുഭാഗത്തേക്കുമാണ് ഓടിയത്. സ്ത്രീകളും കുട്ടികളും എതിരെ വന്ന ഒരു കാറിനടിയില്‍പ്പെടുകയായിരുന്നു. പുരുഷന്മാരെല്ലാം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.












Click it and Unblock the Notifications