കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ഒന്നിന് തുടങ്ങും
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും എന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 15 ന് ആന്റമാനില്‍ എത്തിയ കാലവര്‍ഷം പോര്‍ട്ട് ബ്ലയറില്‍ മേയ് 20 നും കൊളംബോയില്‍ മേയ് 25 നും കേരളത്തില്‍ ജൂണ്‍ ഒന്നിനും എത്തും.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് മുമ്പ് കാലവര്‍ഷം കേരളത്തില്‍ എത്തി. ഈ വര്‍ഷം വേനല്‍കാലത്തെ ചൂട് സംസ്ഥാനത്ത് കുറവായിരുന്നു. പക്ഷെ സാധാരണ വേനല്‍ മഴയുടെ 39 ശതമാനം മാത്രമേ ഈ വര്‍ഷം പെയ്തുള്ളു. എല്ലാ കൊല്ലവും മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ ഏകദേശം 38 സെന്റിമീറ്റര്‍ വേനല്‍ മഴ ലഭിക്കാറുണ്ട്. ഇക്കൊല്ലം അത് 23 സെന്റി മീറ്ററായിരുന്നു.
1999 ല്‍ നല്ല വേനല്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തില്‍ ലഭിച്ച ഏറ്റവും കൂടുതലാണിത്. ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ക്ക് 1976 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും അധികം വേനല്‍ മഴയും ഇതാണ്.












Click it and Unblock the Notifications