കേരളത്തില്‍ ജനിച്ച ഗവേഷകന് അവാര്‍ഡ്
ന്യൂയോര്‍ക്ക്: കേരളത്തില്‍ ജനിച്ച ഗവേഷകന് സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള അമേരിക്കയിലെ ലവോയിസര്‍ മെഡലിന് അര്‍ഹനായി. ഇ ഐ ഡ്യൂപോണ്ട് ഡീ നെമേര്‍സിലെ മുന്‍ ഗവേഷകനായ പി എം സുബ്രഹ്മണ്യനാണ് അവാര്‍ഡ് ലഭിച്ചത്. പ്ലാസ്റ്റിക്ക് പുന:സംസ്കരണം, പോളിമര്‍ ബ്ലെന്‍ഡിങ് എന്നീ മേഖലകളിലെ സാങ്കേതിക നേതാവാണ് സുബ്രഹ്മണ്യനെന്ന് കമ്പനിയുടെ സാക്ഷ്യപത്രം പറയുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.
മറ്റ് അഞ്ച് പേര്‍ക്കും 2000 ഡ്യൂപോണ്ട് ഡീ ലവോയ്സര്‍ അവാര്‍ഡ് ലഭിച്ചു. ഡ്യൂപോണ്ട് കമ്പനിയുടെ ചരിത്രത്തിലെ വമ്പിച്ച സംഭാവനകള്‍ കാഴ്ചവെച്ച ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും അംഗീകരിക്കുന്നതിന് വേണ്ടിയാണ് ഈ അവാര്‍ഡ്.
അവാര്‍ഡ് ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ട് എന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. 21 അമേരിക്കന്‍ പേറ്റന്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ആറു പേറ്റന്റുകള്‍ പരിഗണനയിലും ഉണ്ട്.












Click it and Unblock the Notifications