ഫിജി: മനുഷാവകാശ കമ്മീഷന്‍ അട്ടിമറിയെ അപലപിച്ചു
ന്യൂദില്ലി: ഫിജിയില്‍ നടന്ന അട്ടിമറിയെ ഫിജി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് സൈലോസി കേപാ അപലപിച്ചു. മൗലികാവകാശത്തിന്റെ നിഷേധമാണ് അട്ടിമറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചതായി ഇവിടെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭരണാധികാരികളെ ബന്ദികളാക്കുന്നത് രാജ്യത്തിനെതിരെ ചെയ്യുന്ന കുറ്റമാണ്. വിഷമങ്ങള്‍ നേരിടുന്നവര്‍ക്ക് നിയമത്തിന്റെ മാര്‍ഗത്തിലൂടെ അവരുടെ പരാതികള്‍ ബോധിപ്പിക്കാം. മറിച്ച് സര്‍ക്കാര്‍ മേധാവികളെ ബന്ദികളാക്കുന്നതും രാജ്യത്ത് തീവ്രവാദം ഇളക്കിവിടുന്നതും ശരിയായ മാര്‍ഗമല്ല, അദ്ദേഹം പറഞ്ഞു.
സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്ത കേപാ ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി. ഇരുവിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫിജിയിലെ അമേരിക്കന്‍ എംബസിയും ന്യൂസിലാണ്ട് എംബസിയും അട്ടിമറിയെ അപലപിച്ചു. സര്‍ക്കാര്‍ മേധാവികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ അവര്‍ ആയുധധാരികളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications