അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് വാജ്പേയി
ദില്ലി: പ്രധാനമന്ത്രി വാജ്പേയി സംസ്ഥാന സര്‍ക്കാരുകളോട് അനാവശ്യ ചെലവുകളും സബ്സിഡികളും കുറയ്ക്കാനും വൈദ്യുതി മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ ആറാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു. സബ്സിഡികള്‍ കുറയ്ക്കുന്നത് വഴി കൂടി വരുന്ന ധനകമ്മി കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ശ്രമിക്കണമെന്ന് വാജ്പേയി ആവശ്യപ്പെട്ടു. ധനകമ്മി കൂടുന്നത് കടബാദ്ധ്യതയിലേക്കും കൂടുതല്‍ വായ്പാ പലിശയിലേക്കും നയിക്കും.
ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ സാമ്പത്തിക ബുദ്ധിമുട്ടില്‍ കുറവ് വരുത്താനോ സാധ്യമല്ല. പദ്ധതിയേതര ചെലവുകള്‍ കൂടി വരുന്നതില്‍ വാജ്പേയി ഉത്കണ്ഠ രേഖപ്പെടുത്തി.












Click it and Unblock the Notifications