ത്രിപുരയില്‍ ആറ് ഗിരിവര്‍ഗ്ഗക്കാരെ ബോംബെറിഞ്ഞ് കൊന്നു
അഗര്‍ത്തല: നിരോധിക്കപ്പെട്ട യൂ ബി എല്‍ എഫ് ടി തീവ്രവാദികള്‍ ത്രിപുരയില്‍ ആറ് ഗിരിവര്‍ഗ്ഗക്കാരെ ബോംബെറിഞ്ഞ് കൊല്ലുകയും എട്ട് പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ത്രിപുരയിലെ ഖഗേന്‍ദ്രാ കോളനിയില്‍ ഒരു ജീപ്പില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആറ് ഗിരിവര്‍ഗ്ഗക്കാരും യുണൈറ്റഡ് ബംഗാളി ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (യു ബി എല്‍ എഫ് ടി) തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു എന്ന് പോലീസ് പറഞ്ഞു. അഗര്‍ത്തലയില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ് സംഭവ സ്ഥലം. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ മുന്‍ മന്ത്രി രബീന്ദ്ര ദേബ്ബര്‍മ്മയുടെ ബന്ധുക്കളാണ്.
ഗിരിവര്‍ഗ്ഗ തീവ്രവാദികള്‍ ഈയിടെ അക്രമം ശക്തമാക്കിയതിനെ തുടര്‍ന്നാണ് യു ബി എല്‍ എഫ് ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് എന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ഭടന്മാര്‍ ഉടനെ തന്നെ സംഭവ സ്ഥലത്തെത്തുകയും കുറ്റവാളികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.












Click it and Unblock the Notifications