തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് കേന്ദ്രമന്ത്രി ജാട്ടിയ
കൊച്ചി: രാജ്യത്തെ മാറിയ സാമ്പത്തിക സാഹചര്യത്തില്‍ വിവിധ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സത്യനാരായണ്‍ ജാട്ടിയ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനസമയത്ത് രാജ്യസഭയില്‍ അവതരിപ്പിച്ച ട്രേഡ് യൂണിയന്‍ (അമെന്‍ഡ്മെന്റ്) 2000 ബില്ലില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്, വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട്, ബോണസ് ആക്ട്, ട്രേഡ് യൂണിയന്‍ ആക്ട് എന്നിവയുടെ പരിഷ്കരണം ഉള്‍പ്പെടും.
തൊഴില്‍ സംഘടനകളുടെ ബാഹുല്യം ഇല്ലാതാക്കുകയാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം. ഒരു സ്ഥാപനത്തിലെ 10 ശതമാനം പേരോ അല്ലെങ്കില്‍ 100 അംഗങ്ങളോ ചേര്‍ന്നു മാത്രമേ തൊഴില്‍ സംഘടനകള്‍ രൂപീകരിക്കാവൂ എന്ന് ബില്‍ നിഷ്കര്‍ഷിക്കുന്നു. ഇപ്പോള്‍ ഏഴോ അതിലധികമോ തൊഴിലാളികളുണ്ടെങ്കില്‍ അവര്‍ക്ക് സംഘടന രൂപീകരിക്കാനാവും.
സംഘടിത മേഖലയില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അസംഘടിത മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ രണ്ടാം ദേശീയ തൊഴില്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുന്‍ കേന്ദ്ര തൊഴില്‍ മന്ത്രി രവിനേര വര്‍മയാണ് കമ്മീഷനെ നയിക്കുന്നത്.
ബാലവേല, കുടിയാന്‍മ എന്നിവ ഇല്ലാതാക്കാന്‍ തൊഴില്‍ മന്ത്രാലയം കിണഞ്ഞു ശ്രമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സംഘം രൂപീകരിക്കും. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications