സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ദില്ലിയില്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ നിര്‍വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയില്‍ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് ആഘോഷങ്ങളുടെ ചുമതല.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആഘോഷപരിപാടികള്‍ യു.ഡി.എഫ്. ബഹിഷ്കരിക്കുകയാണ്. ഇടതുമുന്നണി ഭരണത്തിന്റെ നാലാം വാര്‍ഷികം കെ.പി.സി.സി കരിദിനമായാണ് ആചരിക്കുന്നത്്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കരിങ്കൊടി പ്രകടനങ്ങള്‍ നടന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുിന്ധിച്ച് ഭാരതിയ യുവമോര്‍ച്ച രക്തസാക്ഷി മണ്ഡപത്തില്‍ വിമോചന സത്യഗ്രഹം സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications