Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതിയെ നിയോഗിക്കും

ന്യൂദില്ലി: മുലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കം സംബന്ധിച്ച് പഠിക്കാന്‍ സംയുക്ത സാങ്കേതിക വിദഗ്ധ സമിതിയെ നിയോഗിക്കും. ദില്ലിയില്‍ കേന്ദ്ര ജലവിഭവമന്ത്രി സി.പി. ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതികവിദഗ്ധരും അംഗങ്ങളും കേന്ദ്ര ജലകമ്മീഷന്‍ അംഗങ്ങളും ചേര്‍ന്നതായിരിക്കും വിദഗ്ധ സമിതി. ഡാമിന്റെ ബലവും കെട്ടുറപ്പും സംബന്ധിച്ച കാര്യങ്ങളാണ് സമിതി പരിശോധിക്കുക. സമിതിയുടെ ഘടനയും സമയപരിധിയും പരാമര്‍ശ വിഷയങ്ങളും സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക.

അണക്കെട്ടിന്റെ ഉയരം ഇപ്പോഴത്തെ 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്താനാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. പ്രശ്നത്തിന്് പരിഹാരം കാണാന്‍ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ അടുത്തിടെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി തടയുമെന്ന് തമിഴ്നാട് കര്‍ഷകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി സി.പി. ഠാക്കൂറിന്റെ അധ്യക്ഷതയില്‍ യോഗം നടന്നത്. ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചു നിന്നതോടെ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ ഠാക്കൂറിനെ നിര്‍ബന്ധിതനായി.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ നായര്‍, വി.പി. രാമകൃഷ്ണപ്പിള്ള, ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ്ജ്, മുന്‍സിഫ് എഞ്ചിനീയര്‍ എം.കെ. പരമേശ്വരന്‍ നായര്‍, ചീഫ് എഞ്ചിനീയര്‍ ടി.കെ. ശശി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കരുണാനിധിയെക്കൂടാതെ മന്ത്രിമാരായ ദൊരൈ മുരുകന്‍, ആര്‍ക്കോട് വീരസ്വാമി എന്നിവര്‍ തമിഴ്നാടിനെ പ്രതിനിധീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+