രാജഗോപാല്‍ - വെള്ളാപ്പള്ളി ചര്‍ച്ച വിവാദമാകുന്നു
തിരുവനന്തപുരം: കേന്ദ്രമന്ത്രി ഒ. രാജഗോപാലും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മില്‍ നടത്തിയ കുടിക്കാഴ്ച വിവാദമാകുന്നു.
സി.പി.എം നേതൃത്വത്തോട് ഇടഞ്ഞതിനുശേഷം വെള്ളാപ്പള്ളി നടേശന്‍ ബിജെ.പിയുമായി അടുക്കുന്നുവെന്ന് അഭ്യൂഹം പരന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച ചെങ്ങന്നൂരില്‍ ഒരു ക്ഷേത്രത്തിന്റെ മഹായജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ ഇരുവരും കല്ലിശ്ശേരി പി.ഡബ്ളയ്യൂ.ഡി റസ്റ് ഹൗസില്‍ നേതാക്കളേയും പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് രഹസ്യ സംഭാഷണം നടത്തിയത്. നേരത്തെ പാലക്കാട് ഒരു യോഗത്തില്‍ സംസാരിച്ചപ്പോള്‍ ബി.ജെ.പിയുമായി രാഷ്ട്രീയ അയിത്തമില്ലെന്നും തങ്ങളെ സഹായിക്കുന്നവരെ സഹായിക്കുന്ന സമീപനമായിരിക്കുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സി.പി.എമ്മിലെ അച്യുതാനന്ദന്‍ വിഭാഗവുമായി നല്ല ബന്ധത്തിലായിരുന്ന വെള്ളാപ്പള്ളി കൊല്ലം എസ്.എന്‍ കോളേജ് സമരത്തോടനുബന്ധിച്ചാണ് അവരുമായി തെറ്റിയത്. തുടര്‍ന്ന് ചേര്‍ത്തല എസ്.എന്‍.ഡി.പി യോഗം ഊരുവിലക്ക് ഏര്‍പ്പെടുത്തിയ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം ഡി.വൈ.എഫ്.ഐ മുന്‍കൈയെടുത്ത് നടത്തിക്കൊടുത്തതും വെള്ളാപ്പള്ളി നടേശന്‍ ട്രസ്റിയായുള്ള കണിച്ചുകുളങ്ങര ക്ഷേത്ര ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ സമരവും ബന്ധം കൂടൂതല്‍ വഷളാക്കി.
ഇതിനിടെ വെള്ളാപ്പള്ളിയും രാജഗോപാലും തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കെതിരെ പ്രസ്താവനയുമായി എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍ രംഗത്ത് വന്നിുണ്ട്. യോഗം എന്നും അകറ്റി നിര്‍ത്തിയിരുന്ന ബി.ജെ.പിയെ അടുപ്പിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഗോപിനാഥന്‍ പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസ്സും ശിവഗിരിയില്‍ കടന്നുവെന്നാരോപിച്ച് മഠം പോലീസ് സഹായത്തോടെ ഏറ്റെടുക്കുന്നതിന് കൂട്ടുനിന്ന വെള്ളാപ്പള്ളിയുടെ മനംമാറ്റം അത്ഭുതമാണെന്ന് ഗോപിനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications