പെട്രോള്‍ ബങ്ക് സമരം പൂര്‍ണ്ണം
തിരുവനന്തപുരം: സ്വകാര്യ ടാങ്കര്‍ ലോറികള്‍ക്ക് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച അര്‍ദ്ധ രാത്രി സംസ്ഥാനത്ത് ആരംഭിച്ച പെട്രോള്‍ ബങ്ക് സമരം പൂര്‍ണ്ണം. സംസ്ഥാനത്ത് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകള്‍ മാത്രമേ തുറന്നിരുന്നുള്ളൂ.
ടാങ്കര്‍ ലോറിത്തൊഴിലാളികളുടെ സമരത്തെതുടര്‍ന്ന് പൂര്‍ണ്ണമായി നിലച്ച ലോഡ് നീക്കം ചെയ്യാന്‍ പെട്രോളിയം കമ്പനികള്‍ നേരിട്ട് ലോറികള്‍ ഇറക്കിയതായിരുന്നു ടാങ്കറുകള്‍ക്ക് നേരെ അക്രമമുണ്ടാകാന്‍ കാരണം.
ലോഡിറക്കിക്കൊണ്ടിരുന്ന ടാങ്കറുകള്‍ക്ക് നേരെ ഇന്നലെയും അക്രമം നടന്നു. എറണാകുളം നോര്‍ത്തിലെ ഒരു പെട്രോള്‍ ബങ്കില്‍ പോലീസ് സംരക്ഷണത്തോടെ ലോഡിറക്കുകയായിരുന്ന ടാങ്കറിന് നേരെയാണ് അക്രമം നടന്നത്.












Click it and Unblock the Notifications