മുസ്ലിംലീഗുമായി സഖ്യമുണ്ടാക്കില്ല : വി.എസ് . അച്യുതാന്ദന്‍
തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശനിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെക്കുറിച്ചുള്ള മുന്‍നിലപാടില്‍ മാറ്റമില്ല. യു.ഡി.എഫിലെ അധികാര മോഹം മൂത്ത ചില കക്ഷികള്‍ക്ക് ഇപ്പുറത്ത് വരണമെന്ന ആഗ്രഹം ഉണ്ട്. എന്നാല്‍ അവര്‍ ഇപ്പുറം വന്നാല്‍ ഇവിടെയും പ്രശ്നങ്ങളുണ്ടാകും എന്നതുകൊണ്ട് അവരെ മുന്നണിയില്‍ പ്രവേശിപ്പിക്കില്ല. യു.ഡി.എഫിലെ നേതൃമാറ്റത്തെക്കുറിച്ച് കരുണാകരന്‍ അഭിപ്രായപ്പെട്ടത് എല്‍.ഡി.എഫിനെ നേരിടാന്‍ ഇപ്പോഴത്തെ നേത്യത്വത്തിന് ശക്തി പോരെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഇത് എല്‍.ഡി.എഫിന്റെ ജനപിന്തുണയെക്കുറിച്ച് കൂടൂതല്‍ ആത്മവിശ്വാസം തരുന്നു അദ്ദേഹം പറഞ്ഞു.
ചാരായനിരോധനം കൊണ്ട് പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മുന്‍ എല്‍.ഡി.എഫ് ഭരണകാലത്ത് ചാരായനിരോധനം ഏര്‍പ്പെടുത്താതിരുന്നത്. ഗുജറാത്തില്‍ മൊറാര്‍ജിദേശായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ചാരായനിരോധനം പരാജയപ്പെത് ഇതിനുദാഹരണമാണ്. ജനകീയ പോലീസ് പദ്ധതി മുന്നണിയിലെ കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കും. പ്ലസ് ടൂ അനുവദിക്കേണ്ട സ്ക്കൂളുകളുടെ ലിസ്റ് ഈ മാസം 23-ന് നടക്കുന്ന എല്‍.ഡി.എഫ് ഉപസമിതിയോഗത്തില്‍ തീരുമാനിക്കും. കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും ഈ സര്‍ക്കാര്‍ പുരോഗതികളുണ്ടാക്കിയിട്ടുണ്ട്. വൈദ്യുതമേഖലയില്‍ അടുത്ത ഒരു കൊല്ലത്തിനകം സ്വയംപര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications