Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: പ്രധാനമന്ത്രിക്കുനേരെ വധഭീഷണി

വെല്ലിംഗ്ടണ്‍: ഫിജിയില്‍ ബന്ദിയാക്കിയ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ വധിക്കുമെന്ന് വിമത നേതാവ് ജോര്‍ജ് സ്പൈയ്റ്റ് ഭീഷണിപ്പെടുത്തി. ചൗധരിയുടെ തലയില്‍ തോക്കമര്‍ത്തി വധഭീഷണി മുഴക്കുന്ന സ്പെയ്റ്റിന്റെ ചിത്രം ഫിജി ടെലിവിഷന്‍ ഇന്നലെ സംപ്രേഷണം ചെയ്തു.

പാര്‍ലമെന്റില്‍ നിന്നും സൈന്യത്തെ പിന്മാറ്റണമെന്ന് പ്രസിഡണ്ട് റതു കമീസേസെ മാരയോടാവശ്യപ്പെട്ടണമെന്ന് ചൗധരിയോടാവശ്യപ്പെട്ടുകൊണ്ടായിരുന്നു വധഭീഷണി. ഇതോടെ ഫിജി സൈന്യത്തിനും പോലീസിനും അട്ടിമറിയില്‍ പങ്കില്ലെന്ന് ഏതാണ്ടുറപ്പായി.

അതേസമയം ഫിജിയിലെ മുന്‍ ഭരണാധികാരിയായിരുന്ന സിവേനി റബൂക്ക പ്രധാനമന്ത്രിയെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പാര്‍ലമെന്റില്‍ വെച്ചുതന്നെ ജോര്‍ജ് സ്പൈയ്റ്റും മറ്റു വിമതരുമായി ഇനിയും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഒരു സര്‍ക്കാരിനെ മാത്രമേ അംഗീകരിക്കൂന്ന എന്ന് സൈന്യവും പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍മി കമാന്‍ഡര്‍ കേണല്‍ ആല്‍ഫ്രഡ് തുവാതോക്കോയും പോലീസ് കമ്മീഷണര്‍ സാമുവയും പ്രസിഡണ്ട് കമീസേസെ മാരയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

നേരത്തെ ഭരണഘടന അഴിച്ചുപണിഞ്ഞ് രാജ്യത്തിന്റെ സര്‍വാധിപനായി താന്‍ സ്വയം അവരോധിതനായെന്ന് ജോര്‍ജ് സ്പൈയ്റ്റ് അവകാശപ്പെട്ടിരുന്നു. അതിനാല്‍ പ്രസിഡണ്ട് മാര പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്ക് പ്രാബല്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം അട്ടിമറിക്കുശേഷം ഫിജി തലസ്ഥാനമായ സുവായില്‍ കൊള്ളയും അക്രമവും വര്‍ദ്ധിക്കുകയാണ്. ഇന്നലെ മാത്രം 167 കടകള്‍ കൊള്ളയടിക്കപ്പെടുകയും 20 എണ്ണം കത്തി നശിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+