Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: സൈനിക നടപടി പാടില്ലെന്ന് ഉപപ്രധാനമന്ത്രി

സുവാ: ഫിജിയില്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയോടൊപ്പം ബന്ദിയാക്കപ്പെട്ട ഉപപ്രധാനമന്ത്രി തുപേനി ബാബ സൈന്യത്തോട് നിയന്ത്രണം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പ്രശ്നത്തില്‍ സൈന്യം ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാന്തമായ അന്തരീക്ഷത്തിലുള്ള സംഭാഷണത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാത്ത പക്ഷം രാജ്യത്തെത്തുന്ന സന്ദര്‍ശകരെപ്പോലും നമുക്ക് നഷ്ടപ്പെട്ടേക്കും, പ്രധാനമന്ത്രിയോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കാന്‍ വിമതര്‍ അവസരം നല്‍കിയപ്പോള്‍ അദ്ദേഹം അറിയിച്ചു.

താന്‍ ഇറക്കുന്ന പ്രസ്താവന പ്രധാനമന്ത്രി ചൗധരിയും താനും കൂടി തയ്യാറാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി ചൗധരി മാധ്യമങ്ങളോട് ഒന്നും സംസാരിച്ചില്ല.

പ്രശ്നത്തില്‍ സൈന്യം ഇടപെടണമെന്ന് പ്രസിഡണ്ട് റതു കമീസേസെ മാര ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു. ബാബ. അതേസമയം പ്രസിഡണ്ടിന്റെ ഏതാജ്ഞയും അനുസരിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+