ഫിജി: ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ
ന്യൂദില്ലി: ഫിജിയിലെ സര്‍ക്കാരിനെ അട്ടിമറിക്കുകയും പ്രധാനമന്ത്രിയെ ബന്ദിയാക്കുകയും ചെയ്ത പ്രവൃത്തിയെ ഇന്ത്യ അപലപിച്ചു. പ്രധാനമന്ത്രിയുടെ മന്ത്രിസഭാംഗങ്ങളുടെയും സുരക്ഷയില്‍ ഇന്ത്യ വ്യാകുലരാണെന്നും വിദേശ കാര്യവക്താവ് അറിയിച്ചു.
ഫിജിയിലെ ജനാധിപത്യത്തിന് തിരിച്ചടി നേരിട്ടതില്‍ ഞങ്ങള്‍ നിരാശരാണം. നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉടനടി പുനസ്ഥാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, വക്താവ് അറിയിച്ചു. ഫിജിയും മറ്റു ലോകരാജ്യങ്ങളുമായുള്ള ബന്ധം നിലയ്ക്കുന്നതിനു തൊട്ടു മുമ്പ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഐ.എസ്. ചൗഹാന്‍ ദില്ലിയുമായി ബന്ധപ്പെട്ടിരുന്നു.
87-ല്‍ ഫിജിയില്‍ പട്ടാള അട്ടിമറി നടന്നപ്പോള്‍ ഇന്ത്യ ആ രാജ്യവുമായുള്ള നയത്രബ്രന്ധം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഒരു പറ്റം ആയുധധാരികള്‍ ഫിജി പാര്‍ലമെന്റില്‍ ഇരച്ചുകയറി പ്രധാനമന്ത്രിയെയും ഏതാനും മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിയത്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുടെ ഇന്ത്യാ അനുകൂല നടപടികളെ എതിര്‍ത്താണ് അട്ടിമറിയെന്ന് കരുതുന്നു.












Click it and Unblock the Notifications