വിമത നേതാവ് പ്രധാനമന്ത്രിയായി സ്വയം അവരോധിതനായി
സുവാ: ഫിജിയിലെ പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിയ വിമത നേതാവ് ജോര്‍ജ് സ്പെയ്റ്റ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്വയം അവരോധിതനായി.
സ്പെയ്റ്റ് തലവനായി ഒമ്പതംഗ മന്ത്രിസഭയും രൂപീകരിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ പാര്‍ലമെന്റംഗത്തിന്റെ മകനായ ജോര്‍ജ് സ്പെയ്റ്റ് വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മന്ത്രിസഭാംഗങ്ങളെയും പാര്‍ലമെന്റില്‍ ബന്ദികളാക്കിയത്. ഫിജിയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ അട്ടിമറി നടത്തിയതെന്ന് സ്പെയ്റ്റ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേ സമയം ഫിജിയിലെ സൈന്യവും പോലീസും പ്രസിഡണ്ട് റതു കമീസേസെ മാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഫിജി റേഡിയോ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.












Click it and Unblock the Notifications