ശ്രീലങ്കയില്‍ സമാധാന ദൗത്യവുമായി വീണ്ടും നോര്‍വെ
കൊളംബോ: ശ്രീലങ്കയില്‍ സമാധാന ദൗത്യവുമായി നോര്‍വെ പ്രതിനിധി സംഘം വീണ്ടുമെത്തുന്നു. വിദേശ കാര്യമന്ത്രി റെയ്മണ്ട് ജോഹന്‍സന്റെ നേതൃത്വത്തിലുള്ള സംഘം മെയ് 22-നാണ് കൊളംബോയില്‍ വിമാനമിറങ്ങുക. ജോഹാന്‍സന്റെ കൂടെ പ്രത്യേക ദൂതന്‍ എറിക് സോല്‍ഹിമും ഉണ്ടാകും.
പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ, വിദേശ കാര്യമന്ത്രി ലക്ഷ്മണ്‍ കാഡിര്‍ഗമര്‍, പ്രതിപക്ഷനേതാവ് റാനില്‍ വിക്രമസിംഗെ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവരുമായി നോര്‍വെ സംഘം ചര്‍ച്ച നടത്തും. സംഘം മൂന്നു ദിവസം കൊളംബോയിലുണ്ടാകും.
പ്രശ്നത്തെക്കുറിച്ച് ശ്രീലങ്കാ സര്‍ക്കാരും പ്രതിപക്ഷകക്ഷി നേതാക്കളുമായി നോര്‍വെ സംഘം ഇതിനകം തന്നെ വിശദമായ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് കരുതുന്നു. എല്‍.ടി.ടി.ഇയുമായി സംഭാഷണം തുടങ്ങാനുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് സമാധാനപ്രവര്‍ത്തനത്തില്‍ ഉള്ള പങ്കിനെക്കുറിച്ചും ഈ യോഗങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.
ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മിലുള്ള പോരാട്ടം ആഴ്ചകളായി തുടരവേ സമാധാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നു വരികയാണ്. യു.എസ്. അണ്ടര്‍ സെക്രട്ടറി ഓഫ് സ്റേറ്റ് തോമസ് പിക്കറിങ്ങ് അടുത്ത ആഴ്ച സമാധാനസംഭാഷണത്തിനായി ശ്രീലങ്കയിലെത്തുമെന്നു കരുതുന്നു.












Click it and Unblock the Notifications