സെന്‍സര്‍ഷിപ്പ് ലംഘനം: ശ്രീലങ്കാ സര്‍ക്കാര്‍ തമിഴ് പത്രം അടച്ചു പൂട്ടി
കൊളംബോ: സെന്‍സര്‍ഷിപ്പ് ലംഘിച്ചതിന് ശ്രീലങ്കയിലെ ഒരു തമിഴ് പത്രത്തിന്റെ പ്രസാധനം ശ്രീലങ്കാ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ. തീവ്രവാദികളും തമ്മില്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ പോരാട്ടം കനത്തതിനെത്തുടര്‍ന്നാണ് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
ജാഫ്ന നഗരത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഉദയന്‍ എന്ന പത്രമാണ് സസ്പെന്റ് ചെയ്യപ്പെട്ടത്. സെന്‍സര്‍ഷിപ്പ് ലംഘനം സംബന്ധിച്ച് പത്രത്തിന് രണ്ടു പ്രാവശ്യം മുന്നറിയിപ്പു നല്‍കിയിരുന്നു. സൈന്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പത്രത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. പത്രത്തിന്റെ ഓഫീസും പ്രസ്സും അടച്ചുപൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
കൊളംബോയിലുള്ള സെന്‍സര്‍ഷിപ്പ് അതോറിറ്റിക്ക് പത്രം അയയ്ക്കാനുള്ള സൗകര്യം കുറവായതിനാലാാണ് പത്രത്തിന്റെ കോപ്പികള്‍ സര്‍ക്കാരിന്റെ അനുമതിക്ക് അയക്കാതിരുന്നതെന്ന് ഉപപത്രാധിപര്‍ കെ. വിദ്യാധരന്‍ അറിയിച്ചു.


Click it and Unblock the Notifications