ശ്രീലങ്കയിലെ സംഭവങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വാജ്പേയി
ന്യൂദില്ലി: ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി. ദ്വീപ് രാഷ്ട്രത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാ നടപടികളും ഇന്ത്യ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍ സ്റേറ്റ് കൗണ്‍സിലിന്റെ ആറാമത്തെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശ്രീലങ്കയില്‍ ജീവകാരുണ്യ സംബന്ധിയായ എന്തു കാര്യവും ചെയ്യാനാണെന്ന ഇന്ത്യയുടെ നിലപാട് വാജ്പേയി ആവര്‍ത്തിച്ചു.
ഫിജിയില്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിയതിനെ അദ്ദേഹം അപലപിച്ചു. അവിടെ എത്രയും പെട്ടെന്ന് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.












Click it and Unblock the Notifications