ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കണമെന്നാഗ്രഹമുള്ള നിരവധി രാഷ്ട്രങ്ങളുണ്ടെന്ന് അന്നന്‍
ന്യൂദില്ലി: യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്വാഭാവികമായും സ്ഥിരാംഗത്വം ലഭിക്കണമെന്ന അഭിപ്രായം നിരവധി അംഗരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് അന്നന്‍ ഇങ്ങനെ പ്രസ്താവിച്ചത്.
സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് അഞ്ച്അംഗരാഷ്ട്രങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് പരിഗണനയിലെന്ന് അദ്ദേഹം പറഞ്ഞു. ഇവയില്‍ രണ്ടെണ്ണം വ്യാവസായിക രാഷ്ട്രങ്ങളും മൂന്നെണ്ണം വികസ്വര രാഷ്ട്രങ്ങളുമായിരിക്കും.
സുരക്ഷാകൗണ്‍സില്‍ വിപുലപ്പെടുത്തുമ്പോള്‍ മാത്രമേ കൂടുതല്‍ പ്രതാനിധിത്യ സ്വഭാവവും നീതീകരണവും അതിന് സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications