Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളി ഗോദ്റെജ് അന്തരിച്ചു

മുംബൈ: പ്രമഖ വ്യവസായിയും പ്രശസ്തമായ ഗോദ്റെജ് ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായ സോളി ഗോദ്റെജ് അന്തരിച്ചു. ലണ്ടനില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 88 വയസ്സുള്ള ഗോദ്റെജ് അവിവാഹിതനായിരുന്നു.

പാരീസില്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഗോദ്റെജിന് അസുഖം കൂടിയത്. പെട്ടെന്നുതന്നെ ലണ്ടനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1912 ജൂണ്‍ 3-ന് ജനിച്ച ഗോദ്റെജ് വിവിധ വാണിജ്യമണ്ഡലങ്ങളുടെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യമേഖലയിലെ സേവനത്തെ മാനിച്ച് അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചു.

ഗോദ്റെജിന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് കെ.ആര്‍. നാരായണന്‍ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യവസായിയായിരുന്നു ഗോദ്റെജ് എന്ന് നാരായണന്‍ പറഞ്ഞു. ജനസംഖ്യാപെരുപ്പം, പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലയില്‍ ഗോദ്റെജ് അനുഷ്ഠിച്ച സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+