ത്രിപുരയില്‍ 25 പേരെ കൂട്ടക്കൊല ചെയ്തു
അഗര്‍ത്തല: ത്രിപുരയില്‍ ഗോത്രവര്‍ഗ ഗറില്ലകള്‍ 25 പേരെ കൂട്ടക്കൊല ചെയ്തു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി.
പശ്ചിമത്രിപുരയിലെ ഖോവായ് മേഖലയിലെ ബാഗ്ബെര്‍ ജില്ലയിലാണ് ശനിയാഴ്ച രാത്രി കൂട്ടക്കൊല നടന്നത്. സുരക്ഷാസംവിധാനത്തില്‍ വന്ന അയവ് മുതലാക്കിയാണ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയത്. രാത്രിയോടെ ഗ്രാമത്തിലെത്തിയ തീവ്രവാദികള്‍ പ്രകോപനരഹിതമായി വെടിവെക്കുകയായിരുന്നു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്.
സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കാനും ജാഗ്രതയോടെ നിലയുറപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വംശീയകലാപം രൂക്ഷമായിരിക്കുന്ന പശ്ചിമത്രിപുരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ തുടരുകയാണ്.
കൂട്ടക്കൊലയ്ക്കുശേഷം ഖോവായ് മേഖലയില്‍ കണ്ടാലുടനെ വെടിവെക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ട്. ആസാം റൈഫിള്‍സും പാരാമിലിട്ടറി ജവാന്മാരും കല്യാണ്‍പൂര്‍, തെലിയാമുറ, ഖോവായ് എന്നിവിടങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications