സി.കെ. പത്മനാഭന്‍ വീണ്ടും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്
ചെങ്ങന്നൂര്‍: ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടായി സി.കെ. പത്മനാഭന്‍ ഒരുവട്ടം കൂടി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്ന കെ. രാമന്‍പിള്ള പിന്മാറിയതോടെയാണ് പത്മനാഭന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാകൂ.
കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി.പി. മുകുന്ദന്‍ എന്നവരുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് രാമന്‍പിള്ള പിന്മാരാന്‍ സമ്മതിച്ചത്.
എന്നാല്‍ ദേശീയ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പൊതുവായി 18-ഉം പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 2-ഉം സീറ്റുകള്ാ ദേശീയസമിതിയിലേക്ക് കേരളത്തില്‍ നിന്നുള്ളത്. ഇതില്‍ പൊതുസീറ്റിലേക്ക് ഇപ്പോള്‍ 19 പേര്‍ മത്സരരംഗത്തുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് പള്ളിയറ രാമനും കെ. ഗോപാലനും എതിരില്ല.
രാവിലെ 10 മുതല്‍ 12 വരെയാണ് തെരഞ്ഞെടുപ്പ്. ഉച്ചയ്ക്കു ശേഷം ഫലപ്രഖ്യാപനമുണ്ടാകും. ആന്ധ്രയില്‍ നിന്നുള്ള രാമറാവുവാണ് റിട്ടേണിംഗ് ഓഫീസര്‍.












Click it and Unblock the Notifications