വാല്‍ നക്ഷത്രങ്ങളിലെ ജീവനെക്കുറിച്ച് പഠിക്കും: ജെ.വി. നിര്‍ലിക്കര്‍
തിരുവനന്തപുരം: വാല്‍ നക്ഷത്രങ്ങളില്‍ നിന്ന് ഭൂമിയിലെത്തുന്ന ബാക്ടീരിയകളെയും മറ്റും പറ്റിയുള്ള പഠനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ലോകപ്രശസ്ത ബഹിരാകാശ ശാസ്തജ്ഞനായ ഡോ. ജെ.വി. നിര്‍ലിക്കര്‍. ഇന്ന് തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവയില്‍ നിന്നാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ വികാസമെന്ന് ഫ്രെഡ് ഹോയ്ത, ചീന്ദ വിക്രമ സിംഗേ തുടങ്ങിയ ശാസ്ത്രജ്ഞര്‍ ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിരുന്നു. ജ്യോതിഷം തുടങ്ങിയവയുടെ ആധികാരികതയെപ്പറ്റി ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എങ്കിലും അവയെക്കുറിച്ച് കംപ്യൂറുകളുടെ സഹായത്തോടെ പഠിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications