പ്രധാനമന്ത്രി രാജിവെച്ചുവെന്ന് ഫിജി റേഡിയോ
സുവ: ഫിജി പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി രാജിക്കത്ത് എഴുതിയെന്ന് ഫിജി റേഡിയോ പറഞ്ഞു. അദ്ദേഹത്തെ തടവിലാക്കിയിരുന്ന തോക്കുധാരികള്‍ ഉടനെ തന്നെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
മഹേന്ദ്ര ചൗധരി രാജിക്കത്ത് എഴുതിയെന്നും അദ്ദേഹത്തിന് ഉടനെ തന്നെ വീട്ടില്‍ കുടുംബാംഗങ്ങളോട് ഒത്തുചേരാമെന്നുമാണ് ഫിജി റേഡിയോ അറിയിച്ചത്. മൂന്ന് പ്രാദേശിക വാര്‍ത്താലേഖകരെ പാര്‍ലിമെന്റ് മന്ദിരത്തില്‍ ശനിയാഴ്ച വൈകുന്നേരം കയറുവാന്‍ അനുവദിച്ചു. പ്രധാനമന്ത്രിയുടെ വലത്തെ കണ്ണിന് പരിക്കുണ്ട് എന്ന് വാര്‍ത്താലേഖകര്‍ പിന്നീട് അറിയിച്ചു. ബിസിനസ്സുകാരന്‍ ജോര്‍ജ്ജ് സ്പെയ്റ്റിന്റെ നേതൃത്വത്തിലുള്ള തോക്കുധാരികളാണ് മഹേന്ദ്ര ചൗധരിയെ തടവിലാക്കിയത്. അദ്ദേഹത്തിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications