കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്വായുധങ്ങള്‍ ഇല്ലാതാക്കണമെന്ന് വന്‍ ശക്തികള്‍

  • By Staff
Google Oneindia Malayalam News

ഐക്യരാഷ്ട്ര സഭ: ചരിത്രപ്രധാനമായ ഒരു തീരുമാനത്തില്‍ അമേരിക്ക, റഷ്യ, ചീന, ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അണ്വായുധങ്ങള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചു. 1970 ലെ ആണവായുധ നിരോധന കരാര്‍ പുനപരിശോനാ സമ്മേളനത്തിലാണ് ഈ തീരുമാനമായത്.

അമേരിക്കയും ഇറാക്കുമായി ഉള്ള ഒരു തര്‍ക്കം മൂലം സമ്മേളനം മാറ്റി വെച്ചിരുന്നു. ഇതാദ്യമായാണ് അഞ്ച് വന്‍ ശക്തികളും പൂര്‍ണ്ണ നിരായുധീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നത്. അണ്വായുധം പരീക്ഷിക്കല്‍, ആധുനിക അണ്വായുധങ്ങള്‍ കുറയ്ക്കല്‍, ആണായുധ ശേഖരത്തെക്കുറിച്ച് വിവരം നല്‍കല്‍ മുതലായ കാര്യങ്ങളിലും സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായി. ആണവായുധങ്ങളില്‍ നിന്ന് പ്ലൂട്ടോണിയവും യുറേനിയവും മാറ്റാനും തീരുമാനം ആയി.

അമേരിക്കയ്ക്കും റഷ്യയ്ക്കും കൂടി 30,000 ത്തോളം അണ്വായുധങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നിരായുധീകരണ കരാര്‍ ഒപ്പു വയ്ക്കാത്തതിനും ആണവ സാമഗ്രികള്‍ അന്താരാഷ്ട്ര സുരക്ഷാചട്ടങ്ങള്‍ക്ക് വിധേയമായി സംരക്ഷിക്കാത്തതിനും ഇസ്റ്രേയലിനെ രേഖ ഒറ്റപ്പെടുത്തി. ഇന്ത്യയോടും പാകിസ്ഥാനോടും കരാറില്‍ ഒപ്പു വയ്ക്കാനും പുതിയ ആണവായുധ നിരോധന രേഖ ആഹ്വാനം ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X