ബോംബൈ ഓഹരി സൂചിക 148 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക തിങ്കളാഴ്ച 148.74 പോയിന്റ് (3.65 ശതമാനം) കുറഞ്ഞ് 3920. 18 ല്‍ അവസാനിച്ചു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോള്‍ തന്നെ ഇടിവും തുടങ്ങി. വെള്ളിയാഴ്ച 4068.84 ലാണ് വിപണി അവസാനിച്ചത്. നാസ്ഡാക്കില്‍ വെള്ളിയാഴ്ചലുണ്ടായ വന്‍ ഇടിവ് ബോംബെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. അമേരിക്കന്‍ വിപണികളിലെ ഇടിവും അടുത്ത മാസങ്ങളിലുണ്ടായ നഷ്ടങ്ങളും നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റിയെന്ന് വ്യാപാരികള്‍ പറഞ്ഞു.
തിങ്കളാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1230.20 ലാണ് അവസാനിച്ചത്. ഇത് വെള്ളിയാഴ്ചത്തേതിലും 38 പോയിന്റ് (2.98 ശതമാനം) കുറവാണ്. വെള്ളിയാഴ്ച 1268.20 ലായിരുന്നു അവസാനിച്ചത്.
സാങ്കേതിക വിദ്യാ കമ്പനികളുടെ ഓഹരികളേയാണ് ഇടിവ് കാര്യമായി ബാധിച്ചത്. ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്നോളജീസ്, ആപ്ടെക്, വിപ്രോ കോര്‍പ്പറേഷന്‍ മുതലായവയുടെ ഓഹരി വിലകള്‍ കുറഞ്ഞു. വെള്ളിയാഴ്ച നാസ്ഡാക്കില്‍ ഇന്‍ഫോസിസിന്റെ ഓഹരികള്‍ 8.33 ശതമാനം കുറഞ്ഞിരുന്നു. നാസ്ഡാക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അത് പ്രതിഫലിച്ചില്ലെങ്കിലും നാസ്ഡാക്കില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചിക താഴ്ന്നു എന്ന് ഇന്‍ഡ്സെക് സെക്യൂരിറ്റീസ് ലിമിറ്റഡിലെ വിശാല്‍ ഷാ പറഞ്ഞു.












Click it and Unblock the Notifications