പ്രസിഡന്റ് കെ ആര്‍ നാരായണന്‍ ചീന സന്ദര്‍ശിക്കും
ബീജിങ്: ഇന്ത്യന്‍ പ്രസിഡന്റ് കെ ആര്‍ നാരായണന്‍ മേയ് 28 മുതല്‍ ജൂണ്‍ മൂന്ന് വരെ ചീന സന്ദര്‍ശിക്കുമെന്ന് ചീനയുടെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ഇന്തോ-ചീനാ ബന്ധവും പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങളും ചര്‍ച്ചാ വിഷയമാകും. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഷാങ് ക്വി ക്വു പറഞ്ഞു. പ്രസിഡന്റ് നാരായണന്‍ 1997ല്‍ സ്ഥാനമേറ്റതിന് ശേഷം നടത്തുവാന്‍ പോകുന്ന ആദ്യത്തെ ചീനാ സന്ദര്‍ശനമാണിത്.












Click it and Unblock the Notifications