ഏഷ്യന്‍ സ്വപ്ന മന്ത്രിസഭ വാജ്പേയി നയിക്കും
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ ഏഷ്യന്‍ സ്വപ്ന മന്ത്രിസഭ നയിക്കാന്‍ ഒരു സര്‍വേ തിരഞ്ഞെടുത്തു. ഹോങ്കോങ് ആസ്ഥാനമായുള്ള ഏഷ്യാവീക്ക് മാസികയാണ് ഏഷ്യയിലെ 50 പ്രധാനപ്പെട്ട വ്യക്തികളെ കണ്ടെത്താന്‍ സര്‍വേ നടത്തിയത്.
സര്‍വേയുടെ പട്ടികയില്‍ വന്ന മറ്റു ഇന്ത്യക്കാര്‍ വിപ്രോയുടെ അസീം പ്രേംജിയും ഇന്‍ഫോസിസിന്റെ നാരായണ മൂര്‍ത്തിയും ധീരുഭായി അംബാനിയും ആണ്. സ്വപ്ന മന്ത്രിസഭയില്‍ വാജ്പേയുടെ തൊട്ടു താഴെ ചൈനീസ് പ്രധാനമന്ത്രി സൂ റോംജിയുണ്ട്. സൂ തന്നെയാണ് ധനകാര്യ മന്ത്രിയും. പാകിസ്ഥാനെ നയതന്ത്രപരമായി മുട്ടുകുത്തിച്ചത ാണ് വാജ്പേയിയുടെ ഒരു നേട്ടമായി കണ്ടത്.
അമേരിക്ക പാകിസ്ഥാനെ തഴഞ്ഞ് ഇന്ത്യയോടടുത്തതും കശ്മീരില്‍ നിന്ന് പാക് നുഴഞ്ഞു കയറ്റക്കാരെ തുരത്തിയതും സഖ്യകക്ഷികളിലെ തീവ്രവാദികളെ മെരുക്കിയെടുത്തതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തറപറ്റിച്ചതും എല്ലാം വാജ്പേയിക്ക് അനുകൂലമായി.


Click it and Unblock the Notifications