കശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറ് പേര്‍ മരിച്ചു
ജമ്മു : കശ്മീരിലെ ദോദ ജില്ലയില്‍ ഞായറാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഭടന്മാരും അത്രയും തന്നെ വിദേശ തീവ്രവാദികളും കൊല്ലപ്പെട്ടു. ബനിഹാല്‍ എന്ന് സ്ഥലത്ത് വച്ചു നടന്ന ഈ ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദികള്‍ ഹര്‍ക്കത്ത്-ഉള്‍-ജിഹാദി-ഇസ്ലാമി (ഹുജി) എന്ന സംഘടനയില്‍പ്പെട്ടവരാണ്.
അതിര്‍ത്തിയിലുള്ള രജോരിയില്‍ ജില്ലയില്‍ നടന്ന തിരച്ചിലില്‍ വലിയൊരു ആയുധശേഖരവും സൈന്യം കണ്ടേടുത്തു. ഹുജി തീവ്രവാദികള്‍ സറാച്ചി ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ച സുരക്ഷാഭടന്മാര്‍ തിരച്ചില്‍ നടത്തുകയാണ് ഉണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഹമ്മദ് അസീസ്, അബിദ് സഫുല്‍ റഹിമാന്‍, അബ്ദുല്‍ വാഹിദ് എന്നീ തീവ്രവാദികളും രമേശ് കുമാര്‍, അശോക് സിങ്, വിജയ കുമാര്‍ എന്നീ ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് എ കെ 47 കള്‍, രണ്ട് പിസ്റ്റലുകള്‍, 12 ഹാന്‍്ഡ് ഗ്രനേഡുകള്‍, രണ്ട് വയര്‍ലെസ്സുകള്‍ എന്നിവ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തവയില്‍ പെടും.












Click it and Unblock the Notifications