രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സര്‍ക്കാരുത്തരവാദിയെന്ന് മമത
ജല്‍പായ്ഗുഡി: ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കശ്മീരിലേക്കാളും കൂടുതലാണ് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മിഡ്നാപൂരിലെ അക്രമങ്ങള്‍ക്ക് സംസ്ഥാന മന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് കാരണം എന്ന് മമത ആരോപിച്ചു. 733 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മൈനാഗുഡി റെയില്‍വേ ട്രാക്ക് പദ്ധതിയുടെ തറക്കല്ലിട്ടതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബംഗാളില്‍ പൊതുവേയും മിഡ്നാപുരില്‍ പ്രത്യേകിച്ചും ക്രമസമാധാന നില തകര്‍ന്നുവെന്ന് മമത ആരോപിച്ചു.മാതാഭംഗ, കൂക്ക് ബെഹാര്‍ എന്നിവിടങ്ങളില്‍ മൂന്ന് ത്രിണമൂല്‍ പ്രവര്‍ത്തകരെ ഞായറാഴ്ച വെട്ടിക്കൊന്നുവെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications