എല്‍ ടി ടി ഇ നിരോധനം തുടരുമെന്ന് കുശഭാവു താക്കറെ
ചെന്നൈ: എല്‍ ടി ടി ഇ യുടെ നിരോധനം നീക്കണമെന്ന ശിവ സേനയുടെ ആവശ്യത്തോട് ബി ജെ പി പ്രസിഡന്റ് കുശഭാവു താക്കറെ വിയോജിച്ചു. എല്‍ ടി ടി ഇയും ലങ്കന്‍ സര്‍ക്കാരും ജാഫ്നയില്‍ വന്‍ പോരാട്ടത്തിലാണ്.
എല്‍ ടി ടി ഇയെ നിരോധിച്ചത് ശരിയാണെന്നും നിരോധനം തുടരുമെന്നും താക്കറെ അറിയിച്ചു. ബി ജെ പി തമിഴ്ന ാട് യൂണിറ്റ് പുതുതായി തിരഞ്ഞെടുത്തവരെ കാണുവാന്‍ തമിഴ്നാട്ടില്‍ എത്തിയതായിരുന്നു കുശഭാവു താക്കറെ.
ദേശീയ ജനാധിപത്യസഖ്യം സര്‍ക്കാരിന്റെ ശ്രീലങ്കാ നയം ശരിയാണെന്ന് താക്കറെ അഭിപ്രായപ്പെട്ടു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ പെട്ടെന്ന് മാറി വരുകയാണെന്നും വേണമെങ്കില്‍ ഇടപെടാന്‍ ഇന്ത്യ തയ്യാറാണെന്നും കുശഭാവു താക്കറെ പറഞ്ഞു. ലങ്കാ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടണമെന്നുള്ള ലങ്കയിലെ ചില തമിഴ് ഗ്രൂപ്പുകളുടെ അപേക്ഷ പരിഗണിക്കുമെന്ന് താക്കറെ വ്യക്തമാക്കി.












Click it and Unblock the Notifications