കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനകമ്മീഷന്റെ മാനദണ്ഡങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധം

  • By Staff
Google Oneindia Malayalam News

ദില്ലി : സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കാതെ ധനകാര്യ കമ്മീഷന്റെ സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം നല്‍കുന്ന മാനദണ്ഡങ്ങള്‍ മാറ്റിയതിനെതിരെ കേരളം ശക്തമായി പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യം നിര്‍ണ്ണയിച്ച് സംസ്ഥാന ധനവിഹിതം നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡം മാറ്റാനുള്ള അധികാരം ഭരണഘടന കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്ന് കേരള ധനമന്ത്രി ശിവദാസ മേനോന്‍ പറഞ്ഞു. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിലേക്കും ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തിലേക്കുമുള്ള കൈകടത്തലാണ് കേന്ദ്ര നീക്കമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ കമ്മീഷനില്‍ പുതുതായി ചേര്‍ക്കപ്പെട്ട മാനദണ്ഡങ്ങള്‍ മാറ്റണമെന്നും മന്ത്രി ശിവദാസ മേനോന്‍ ആവശ്യപ്പെട്ടു. ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ട കേന്ദ്ര സംസ്ഥാന ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ ആദ്യമായാണ് ധനകാര്യ കമ്മീഷന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് മന്ത്രി പരിതപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X