ബഹദൂര്‍ ഇനി ഓര്‍മ്മ
ചെന്നൈ: പ്രശസ്ത മലയാള ഹാസ്യതാരമായിരുന്ന ബഹദൂര്‍ ഇനി ഓര്‍മ്മ. ഹൃദയാഘാതം മൂലം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച അന്ത്യശ്വാസം വലിച്ചു. 70 വയസ്സായിരുന്നു. കുഞ്ഞാലി എന്നാണ് യഥാര്‍ത്ഥ പേര്. ബഹദൂറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബഹദൂറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. നാടകനടനായിരുന്ന ബഹദൂര്‍ 1954-ാണ് സിനിമയിലെത്തുന്നത്. പിന്നീട് വര്‍ഷങ്ങളോളം മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരുന്ന ബഹദൂര്‍ 250-ലധികം സിനിമകളില്‍ അഭിനയിച്ചു.
1960-ല്‍ പുറത്തിറങ്ങിയ ബഹദൂര്‍ എന്ന സിനിമയിലൂടെ കുഞ്ഞാലി പ്രശസ്തനായത്. പിന്നീട് സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് സ്വീകരിച്ച കുഞ്ഞാലി നായര് പിടിച്ച പുലിവാല്, ഓണപ്പൂവേ വാ, കടല്‍പ്പാലം, യക്ഷി തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ചു. രണ്ടു മാസം മുമ്പ് അഭിനയിച്ച ജോക്കറാണ് അവസാനത്തെ ചിത്രം.
തന്റെ ദീര്‍ഘകാലം നീണ്ട നാടക-സിനിമാ ജീവിതത്തില്‍ അനേകം അംഗീകാരങ്ങള്‍ ബഹദൂറിനെ തേടിയെത്തി. അതില്‍ കേരള സര്‍ക്കാര്‍ നല്‍കിയ അംഗീകാരവും ഉള്‍പ്പെടും.
ജന്മസ്ഥലമായ കൊടുങ്ങല്ലൂരേക്ക് മൃതദേഹം ചൊവാഴ്ച കൊണ്ടുപോകും.












Click it and Unblock the Notifications