ബി.ജെ.പി: പത്മനാഭന്‍ - മുകുന്ദന്‍ പക്ഷത്തിന് വിജയം
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനഘടകം തെരഞ്ഞെടുപ്പില്‍ പത്മനാഭന്‍ - മുകുന്ദന്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ ആധിപത്യം ലഭിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പക്ഷത്തെ തറപറ്റിച്ചുകൊണ്ടാണ് അവര്‍ വിജയിച്ചത്.
ദേശീയ കൗണ്‍സിലിലെ 18 സ്ഥാനങ്ങളിലേയ്ക്ക് 19 പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. ഒരാളെ പിന്‍വലിക്കാന്‍ കഴിയാതിരുന്നതുമൂലം രാജഗോപാലിന് തന്നെ പിന്മാറേണ്ടി വന്നു. മത്സരിച്ചാല്‍ വിജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ രാജഗോപാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ രാജഗോപാലിന് ദേശീയ തലത്തില്‍ ഭാരവാഹിത്വത്തിനുള്ള വഴിയും അടഞ്ഞു. നേരത്തെ രാജഗോപാല്‍ പക്ഷത്തിന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രാമന്‍ പിള്ളയ്ക്കും പിന്മാറേണ്ടി വന്നിരുന്നു.












Click it and Unblock the Notifications