Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ദേശീയ വിരുദ്ധരുടെ ആവാസകേന്ദ്രം : ഒ. രാജഗോപാല്‍

തിരുവനന്തപുരം: ദേശീയ വിരുദ്ധശക്തികളുടെ ആവാസകേന്ദ്രമാണ് കേരളമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍.

തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഈ ശക്തികളെ പ്രീതിപ്പെടുത്തേണ്ടി വരുന്നതുകൊണ്ടാണ് കേരളത്തിലെ ഒരു രാീഷ്ടീയപാര്‍ട്ടിയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്തത്. കേരളത്തില്‍ ഐ.എസ്.ഐ പ്രവര്‍ത്തനം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ഒഴികെ എല്ലാവര്‍ക്കുമറിയാം.

കേരളം ഭരിക്കുന്നത് ഹിന്ദുവിരുദ്ധ സര്‍ക്കാരാണ്. അവര്‍ മുഖ്യശത്രുവായി തെരഞ്ഞെടുത്തത് ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകളെയാണ്. കേരളത്തിലെ മാര്‍ക്സിസ്റ് ദുര്‍ഭരണത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചു നില്‍ക്കണം. മാര്‍ക്സിസ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാര്‍ക്സിസ്റുകാര്‍ എല്ലാ ശക്തിയും പ്രയോഗിക്കും.

ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നത്. എന്നാല്‍ ബി.ജെ.പിയുമായി തൊട്ടുകൂടായ്മയില്ലെന്ന ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവന ഈ കാഴ്ചപ്പാടില്‍ നിന്നുമുള്ള മാറ്റമാണ് കാണിക്കുന്നത്, അദ്ദേഹം പറഞ്ഞു.

വ്യവസായ വികസനത്തിനു വേണ്ടി വിദേശ ഇന്ത്യാക്കാരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ക്ഷണിച്ചിട്ടും അവര്‍ വന്ന് മുതല്‍ മുടക്കാന്‍ തയ്യാറാകാത്തത് കേരളത്തില്‍ നിലനില്‍ക്കുന്ന വ്യവസായ അന്തരീക്ഷം അതിനനുകൂലമല്ലാത്തതുകൊണ്ടാണ്. എന്നാല്‍ അതിന് വിപരീതമായി വാജ്പേയി സര്‍ക്കാര്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാല് ലക്ഷം ഡോളറിന്റെ ഇന്ത്യാ റിസര്‍ജന്റ് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ 16 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പരാജയപ്പെു. അതുകൊണ്ടുതന്നെ കേരളത്തിനുശേഷം ഈ രംഗത്ത് വന്ന ആന്ധ്രയും കര്‍ണ്ണാടകവും മറ്റും വമ്പിച്ച മുന്നേറ്റം നടത്തിയപ്പോഴും കേരളമിപ്പോഴും തുടങ്ങിയിടത്ത് തന്നെയാണ്. ടൂറിസം വികസനത്തിന് കേന്ദ്രം അനുവദിച്ച ഒരു കോടി രൂപ ചെലവഴിക്കാന്‍പോലും കേരളത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+