Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജിയിലെ സംഭവവികാസങ്ങളില്‍ ഇന്ത്യ അസ്വസ്ഥത പ്രകടിപ്പിച്ചു

ന്യൂദില്ലി: ഫിജിയില്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റു മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിക്കൊണ്ടുള്ള നാടകം നാലാം ദിവസവും തുടരുന്നതില്‍ ഇന്ത്യ അസ്വസ്ഥത പ്രകടിപ്പിച്ചു.

ചൗധരിയെ ചികിത്സിക്കാനായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോയ ഡോക്ടര്‍മാര്‍ എട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ദില്ലിയെ അറിയിച്ചിരുന്നു. അട്ടിമറി നടന്ന ശേഷം സുവായിലെ ഇന്ത്യന്‍ ഹൈകമ്മീഷന് ദില്ലിയുമായി സമ്പര്‍ക്കം പുലര്‍ത്താനായത് ഇത് രണ്ടാമത്തെ തവണ മാത്രമാണ്.

ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് ദില്ലിയിലെ ഒരു ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ചൗധരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ടെലികോം ബന്ധം പുനരാരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അട്ടിമറിക്കു ശേഷം ഹൈക്കമ്മീഷനുമായി അങ്ങോട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയോടുകൂടി ടെലികോം ബന്ധം പുനഃസ്ഥാപിക്കുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നു, വക്താവ് വിശദീകരിച്ചു.

അതേസമയം പാര്‍ലമെന്റിനു സമീപത്തെ ചില പ്രധാന സ്ഥലങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടകളും ബാങ്കുകും സ്കൂളുകളും അടഞ്ഞു കിടക്കുകയാണ്. ഫിജിയിലെ 44 ശതമാനം വരുന്ന ഇന്ത്യന്‍ വംശജരാണ് ഫിജിയില്‍ മുഖ്യമായും വാണിജ്യം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+